|
മലപ്പുറം: പാണക്കാട് സയ്യിദ് അബ്ദുല്‍ ഗഫാര്‍ ആറ്റക്കോയ തങ്ങളുടെ ഭാര്യയും കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങളുടെ മാതാവുമായ സയ്യിദത്ത് ഖദീജ മുല്ലബീവി (90) നിര്യാതയായി.
മറ്റ് മക്കള്‍: സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഹഖ് ശിഹാബ്, സയ്യിദ് ഫസല്‍ ശിഹാബ്, ആയിശ മുത്തുബീവി, സുഹ്‌റ ബീവി, സുലൈഖ ബീവി, റാഹില ബീവി സുബൈദ ശരീഫ ബീവി, ഖൗലത്ത് ബീവി.
മരുമക്കള്‍: സയ്യിദ് അബ്ദുല്‍ ഖാദര്‍ ശിഹാബ് പുതുപ്പറമ്പ്, പരേതനായ സയ്യിദ് അഹമ്മദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, പരേതനായ സയ്യിദ് ഫസല്‍ ഐദീദ് തങ്ങള്‍ മൂന്നിയൂര്‍, പരേതനായ സയ്യിദ് അബ്ദുല്ലത്തീഫ് ശിഹാബ് പട്ടര്‍കടവ്, സയ്യിദ് അബ്ദുസ്സമദ് തങ്ങള്‍ കല്‍പകഞ്ചേരി, സയ്യിദ് മുഹീനുദ്ദീന്‍ തങ്ങള്‍ മുണ്ടുപറമ്പ്, സയ്യിദത്ത് റൈഹാനത് ബീവി മൂന്നിയൂര്‍, സയ്യിദത്ത് റഹീനബീവി തലശ്ശേരി, സയ്യിദത്ത് ഫാത്തിമ സുഹ്‌റ ബീവി പാപ്പിനിപ്പാറ.
മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 12:00 മണിക്ക് പൊന്മള പൂവ്വാട് ജുമാ മസ്ജിദില്‍ നടക്കും.
Kozhikode Qazi mother Syed Khadija Mullabivi passed away





