ഷാർജ: കാസറഗോഡ് എക്സ്പാട്രിയേറ്റ് സോഷ്യോ എക്കണോമിക് ഫോറം (കെസെഫ്) സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും കുടുംബ സംഗമവും നടത്തി. കെസെഫ് അംഗങ്ങളുടെ മക്കൾക്കുള്ള 2021-22 അധ്യയന വർഷത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കോട് കൂടി വിജയിച്ച കുട്ടികൾക്കാണ് ഗോൾഡ് മെഡലുകളും അവാർഡുകളും വിതരണം ചെയ്തത്.
|
പ്രശസ്ത ട്രെയ്നറും കാസറഗോഡ് ജില്ലാ സാഹിത്യ വേദി ജനറൽ സെക്രട്ടറിയുമായ ശ്രീ പുഷ്പാകരൻ ബെണ്ടിച്ചാൽ ഉദ്‌ഘാടനം ചെയ്തു. കെസെഫ് ചെയർമാൻ നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. മുരളീധരൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. കെസെഫ് വനിതാ വിങ് രൂപീകരണവും കെസെഫ് വാർഷിക മെഗാ പരിപാടിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
കൾച്ചറൽ പ്രോഗ്രാമുകളുടെ ഭാഗമായി വിവിധ കലാകാരന്മാർ അവതരിപ്പിച്ച ഗാന-നൃത്ത പരിപാടികൾ സംഗമത്തിൽ ശ്രദ്ധേയമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം, ജനറൽ സെക്രട്ടറി ടി വി നാസർ, ട്രഷറർ ബാബു വർഗീസ്, ഡോ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ബാലകൃഷ്ണൻ കെ, പ്രഭാകരൻ അമ്പലത്തറ, റാഫി പട്ടേൽ, മാധവൻ അന്നിഗ, മുഹമ്മദ് കുഞ്ഞി ബേക്കൽ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ബഷീർ കിന്നിങ്കാർ, കെ എച്ച് എം അഷ്‌റഫ് സീലാൻഡ് മുനീർ, തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഹംസ തൊട്ടി,വി നാരായണൻ നായർ, ഹനീഫ് ചെർക്കള, ഷൗക്കത് പൂച്ചക്കാട്, അബ്ദുല്ല ബേക്കൽ, ജബ്ബാർ ബൈദല, സുബൈർ അബ്ദുല്ല, ശിവകുമാർ, സുരേഷ് കാശി, ശശിധരൻ നായർ, മാധവൻ തച്ചങ്ങാട്, നിയാസ്, അഷ്ഫാഖ്, വിനോദ്, താഹിർ അലി, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.





