19
Apr 2024
Wed
19 Apr 2024 Wed

KSFE യില്‍ പ്യൂണ്‍ ജോലി, ആറാം ക്ലാസ് യോഗ്യത മാത്രം മതി
കേരള സര്‍ക്കാറിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (KSFE) പ്യൂണ്‍/ വാച്ച്മാന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 2 സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്തു നല്‍കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജ്ഞാപനം അനുസരിച്ച് ഏകദേശം 80 പ്യൂണ്‍/ വാച്ച്മാന്‍ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കെഎസ്എഫ്ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും ക്ഷണിക്കുന്ന നേരിട്ടുള്ള നിയമനമാണ്.

18നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഉദ്യോഗാര്‍ത്ഥികള്‍ 1974 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത
ആറാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

ശമ്പളം
കെഎസ്എഫ്ഇ റിക്രൂട്ട്‌മെന്റ് വഴി പ്യൂണ്‍/ വാച്ച്മാന്‍ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ 24500 രൂപ മുതല്‍ 42900 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

തെരഞ്ഞെടുപ്പ് രീതി
1. നേരിട്ടുള്ള നിയമനങ്ങള്‍ക്കായുള്ള ഒഴിവുകളില്‍ 33 ?% ഒഴിവുകള്‍ KSFE യിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

2. ആദ്യത്തെ ഒഴിവില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ കം സ്‌കാവഞ്ചര്‍, ഗാര്‍ഡനര്‍, പാക്കര്‍, ഡെസ്പാച്ചര്‍ വിഭാഗത്തില്‍ നിന്നും നിയമിക്കുന്നതും തുടര്‍ന്നുള്ള രണ്ട് ഒഴിവുകള്‍ പൊതു വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിയമിക്കുന്നതുമായിരിക്കും.

3. നിശ്ചിത യോഗ്യതയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ സ്വീപ്പര്‍ കം സ്‌കാവഞ്ചര്‍, ഗാര്‍ഡനര്‍, പാക്കര്‍, ഡെസ്പാച്ചര്‍മാരുടെ അഭാവത്തില്‍ ഈ ഒഴിവുകള്‍ പൊതു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നികത്തുന്നതാണ്.

4. ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ നടത്തുന്നത് സംവരണ തത്വങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.

എങ്ങിനെ അപേക്ഷിക്കാം

PSCയുടെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. PSC ആയതിനാല്‍ പ്രത്യേക ഫീസില്ല

ksfe recruitment 2024