ഇടുക്കി: പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ വണ്ടി ഓടിച്ച്, തന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനോട് ഏറെ വൈകാരികമായി വിടപറഞ്ഞ് ഡ്രൈവര്‍. സോഷ്യല്‍ മീഡിയയുടെ മനസ്സ് നിറയ്ക്കുകയാണ് ഈ യാത്രാമൊഴി. ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യനാണ് വര്‍ഷങ്ങളുടെ സേവനത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ സര്‍വ്വീസിന്റെ അവസാന ദിനത്തില്‍ താന്‍ വര്‍ഷങ്ങളോളം ഓടിച്ച ബസ്സിനോട് അദ്ദേഹം കാണിച്ച ആദരവാണ് ഇപ്പോള്‍ തരംഗമാകുന്നത്.
|
തന്റെ അവസാന ട്രിപ്പ് പൂര്‍ത്തിയാക്കി ബസ്സില്‍ നിന്ന് ഇറങ്ങിയ പോള്‍, വാഹത്തിന് മുന്നിലെത്തി ബസ്സിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് അവസാനമായി ഒരിക്കല്‍ കൂടി ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്ന്, ഇത്രയും കാലം തന്റെ കൂട്ടാളിയായിരുന്ന വാഹനത്തെ ചേര്‍ത്തുപിടിച്ചു.
Watch: After years behind the wheel, KSRTC driver Paul Kurian bid an emotional farewell to the bus that had been his workplace, companion and source of livelihood. On his final day before retirement, he hugged and kissed the bus, sat in the driver’s seat one last time and touched… pic.twitter.com/4wK2AfIGHD
— NDTV (@ndtv) September 4, 2026
അവസാനമായി നടന്നുപോകുന്നതിന് മുന്‍പ് ബസ്സിന്റെ മുന്‍പിലെയും പിന്‍പിലെയും ടയറുകളില്‍ തൊട്ട് തൊഴുത് വന്ദിക്കാനും അദ്ദേഹം മറന്നില്ല. വര്‍ഷങ്ങളോളം റോഡില്‍ തനിക്ക് തണലാവുകയും കുടുംബം പുലര്‍ത്താന്‍ സഹായിക്കുകയും ചെയ്ത വാഹനത്തോടുള്ള നന്ദി പ്രകടനമായിരുന്നു അത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ സാധാരണ ഒരു വിരമിക്കലിനേക്കാള്‍ ഉപരി, ദീര്‍ഘകാലത്തെ അധ്വാനത്തോടും ജീവിതാനുഭവങ്ങളോടുമുള്ള യാത്ര പറയലായിരുന്നു അത്. പോള്‍ ബസ്സിനെ ചുംബിക്കുന്നതും ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതും ടയറുകളില്‍ തൊട്ടുതൊഴുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
Tags: KSRTC Driver Farewell, Paul Kurian KSRTC, Viral Video Kerala, Emotional KSRTC Driver Video, Idukki News, Kattappana News, Kerala News, Social Media Viral News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





