16
Apr 2026
Fri
16 Apr 2026 Fri
Kumbhamela viral girl approaches Kochi city Police against MP Police move

കുംഭമേള വൈറല്‍ താരം മൊണാലിസ തിരുവനന്തപുരത്ത് സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതയായത് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പെന്ന് കണ്ടെത്തല്‍. വിവാഹത്തിനായി മൊണാലിസ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി നാഷനല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി 2009 ഡിസംബര്‍ 30നാണ് ജനിച്ചത്. 2026 മാര്‍ച്ച് 11നായിരുന്നു യുവതിയുടെ വിവാഹം ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനുമായി തിരുവനന്തപുരത്തെ അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തില്‍ നടന്നത്. പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിക്കൊടുത്തതെന്ന് ക്ഷേത്രം സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു.

ALSO READ: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന ശേഷം കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഭാര്യ പിടിയില്‍