25
Jun 2024
Thu
25 Jun 2024 Thu
KG Abraham NBTC Group kuwait owner

കുവൈത്ത് സിറ്റി: കുവൈത്തില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്ന കെട്ടിടം പ്രമുഖ മലയാളി ബിസിനസ് ഗ്രൂപ്പിന്റേത്. ( Kuwait Building fire: Who is KG Abraham, Keralite owner of the building engulfed in blaze that claimed 49 lives? ) തിരുവല്ല സ്വദേശിയായ കെ ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പ് ആണ് കെട്ടിട ഉടമ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരേ കമ്പനിയിലെ 160ലേറെ തൊഴിലാളികളാണ് തീപിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ തൊഴിലാളികളെ താമസിപ്പിച്ചിരുന്നതായാണ് സമീപത്ത് താമസിക്കുന്നവര്‍ ആരോപിക്കുന്നത്. തീകെടുത്താന്‍ ആവശ്യത്തിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്കീട്ടാണ് അഗ്നിബാധയ്ക്ക് തുടക്കമിട്ടത്. ഇതിന് തൊട്ടടുത്ത മുറിയിലാണ് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത്. അവിടേക്ക് തീപടരുകയും പൊട്ടിത്തെറി നടക്കുകയും ചെയ്തത് വന്‍ദുരന്തത്തിന് കാരണമായി.

കെട്ടിട ഉടമയുടെ ആര്‍ത്തിയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ശെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് പ്രതികരിച്ചത്. സമാന രീതിയില്‍ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ ഇത്രയധികം തൊഴിലാളികളെ താമസിപ്പിക്കുന്ന മറ്റ് ഉടമകള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.

കുവൈത്തിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണ് എന്‍ബിടിസി. കെജിഎ എന്നറിയപ്പെടുന്ന അബ്രഹാം 1977ല്‍ കുവൈത്തില്‍ സ്ഥാപിതമായ കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. എണ്ണ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെജിഎ ഗ്രൂപ്പ് നാസര്‍ എം അല്‍ ബദ്ദാ ആന്റ് പാര്‍ട്ണര്‍ ജനറല്‍ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി(എന്‍ബിടിസി)എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. മിഡില്‍ ഈസ്റ്റ് മുഴുവനും ഒപ്പം ഇന്ത്യയിലും വ്യാപിച്ച് കിടക്കുന്നതാണ് കെജിഎ ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല. എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍, കോണ്‍ട്രാക്ടിങ്, മാര്‍ക്കറ്റിങ്, വിദ്യാഭ്യാസ മേഖലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയുടെ ചെയര്‍മാനും തിരുവല്ല കെജിഎ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടല്‍ പാര്‍ട്ണറുമാണ് കെ ജി അബ്രഹാം. കുവൈത്തില്‍ ഹൈവേ സെന്റര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുമുണ്ട്.