04
Mar 2026
Wed
04 Mar 2026 Wed
Kuwait extends Visit Visa validity

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സന്ദര്‍ശക വിസകളുടെ കാലാവധി ഒരു മാസം കൂടി നീട്ടി കുവൈത്ത്. നാടുകളില്‍ പോയവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങിവരാന്‍ മൂന്നുമാസത്തെ കാലാവധിയും അനുവദിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധസാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതടക്കമുള്ള പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് സന്ദര്‍ശക വിസാ കാലാവധി നീട്ടി നല്‍കിയത്. അവധിക്ക് നാട്ടിലെത്തുകയും തിരിച്ചുപോക്കില്‍ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന പ്രവാസികള്‍ക്കും തീരുമാനം ഏറെ ആശ്വാസം പകരുന്നതാണ്.

ALSO READ: സൗദി അരാംകോയുടെ റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം