26
Sep 2024
Sun
26 Sep 2024 Sun
KUWJ State general secretary Suresh Edappal honoured by MFC management

മലപ്പുറം: മലപ്പുറത്തെ മാധ്യമ പ്രവർത്തകർക്കും ടീമിന്റെ ഔദ്യോ​ഗിക ആരാധക സംഘത്തിനും സ്നേഹ സംഗമം ഒരുക്കി സൂപ്പർ ലീ​ഗ് കേരളയിൽ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന ഫുട്ബോൾ ക്ലബായ മലപ്പുറം എഫ് സി. പൂക്കോട്ടൂർ ഡലിഷ്യ കൺവൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് വി.പി.അനിൽ അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം എഫ്. സി ക്ലബ് മാനേജിങ് ഡയറക്ടർ ഡോ. സി. അൻവർ അമീൻ മുഖ്യപ്രഭാഷണം നടത്തി. ടീമിന്റെ ലോഞ്ചിങ് ചടങ്ങിന് ഇരച്ചെത്തിയ
ജനങ്ങളാണ് മലപ്പുറം എഫ്.സിയുടെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പതിറ്റാണ്ടുകൾക്ക് ശേഷം മലപ്പുറത്തു നിന്നും പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ ടീം പ്രമോട്ടറും ദുബായിലെ പ്രമുഖ വ്യവസായിയുമായ എ.പി. ഷംസുദ്ധിൻ ബിൻ മൊഹിയുദ്ധിൻ ഉപഹാരം നൽകി ആദരിച്ചു.

മലപ്പുറത്തെ മുഴുവൻ മാധ്യമ പ്രവർത്തക്കർക്കുമുള്ള ടീം ജഴ്സിയുടെ വിതരണം ക്ലബ് പ്രമോട്ടർ ആഷിക്ക് കൈനിക്കര നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ, ‌മുൻ ജില്ലാ പോലിസ് മേധാവി യു അബ്ദുൽ കരീം ഐപിഎസ്, ടീം പ്രമോട്ടർമാരായ ജംഷീദ് പി ലില്ലി,
വി.പി. ലത്തിഫ്, നിലാമ്പ്ര ബേബി, മിഡിയ കോഓഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.