15
Oct 2024
Thu
15 Oct 2024 Thu
Kerala Gold Rate: Gold rose by Rs 840 today; breaks all-time record and surges

കൊച്ചി: തുടർച്ചയായി എല്ലാ റെക്കോഡും മറികടന്ന് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പത്ത് ദിവസം സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ആണ് ഇന്ന് നേരിയ ആശ്വാസം ഉണ്ടായത്. അനുദിനം പുതിയ ഉയരങ്ങൾ കീഴടക്കുന്ന സ്വർണ വിപണി ഇന്നലെ സർവ്വകാല റെക്കോർഡിലേക്ക് കടന്നിരുന്നു. എന്നാല് ഇന്ന് വിലയിൽ നേരിയ ആശ്വാസം രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപ ആണ് കുറഞ്ഞത്. ഒരു പവന് 440 രൂപയും കുറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

58,280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285 രൂപയാണ് നൽകേണ്ടത്. 58,720 രൂപയായിരുന്നു ഇന്നലെ. ഇതോടെ ഇന്ന് സ്വർണത്തിന് 59,000 കടക്കുമെന്ന് കരുതിയിരുന്നു.

ഒക്ടോബർ 16നാണ് വില 57,000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. പിന്നീട് 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പൊതു ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

ഒക്ടോബറിലെ സ്വർണവില

Date Price of 1 Pavan Gold (Rs.)
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 Rs. 56,200 (Lowest of Month)
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24 56760
16-Oct-24 57120
17-Oct-24 57280
18-Oct-24 57920
19-Oct-24 58240
20-Oct-24 58240
21-Oct-24 58400
22-Oct-24 58400
23-Oct-24
Yesterday »
Rs. 58,720 (Highest of Month)
24-Oct-24
Today »
Rs. 58,280