18
Feb 2024
Wed
18 Feb 2024 Wed

വീണ്ടും 46,000ന് മുകളില്‍; കേറിയും ഇറങ്ങിയും സ്വര്‍ണവില; ഇന്നത്തെ മാറ്റം ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ കേറിയും ഇറങ്ങിയും സ്വര്‍ണവില. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയതോടെ വിലകൂടിയതിനാല്‍ പവന് വില വീണ്ടും 46,000 കടന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 46,640 രൂപയായിരുന്നു. ഈ വിലയും കടന്ന് സ്വര്‍ണം ഇനി കുതിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനം. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാനുള്ള ട്രെന്‍ഡ് തന്നെയാണുള്ളത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി.