17
May 2024
Thu
17 May 2024 Thu

ഒറ്റയടിക്ക് 560 രൂപ കൂടി; 54,000 കടന്ന് വീണ്ടും സ്വര്‍ണവില

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി സ്വര്‍ണവില. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായതെങ്കിലും പിന്നീട് വില തിരിച്ചുകയറുകയാണ്.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

 

മെയിലെ സ്വര്‍ണവില (പവന്‍)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600

മെയ് 4: 52,680

മെയ് 5: 52,680

മെയ് 6: 52,840

മെയ് 7: 53,080

മെയ് 8: 53,000

മെയ് 9: 52,920

മെയ് 10: 54,040

മെയ് 11: 53,800

മെയ് 12: 53,800

മെയ് 13: 53,720

മെയ് 14: 53,400

മെയ് 15: 53720