17
Feb 2025
Fri
17 Feb 2025 Fri
slight relief today, gold prices in Kerala have decreased

കൊച്ചി: കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിപണിയില്‍ ഇന്ന് നേരിയ ആശ്വാസം. ഇന്ന് ഒരു പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്റെ വില 64,200 ലെത്തി. 64,560 ആയിരുന്നു ഇന്നലത്തെ നിരക്ക്. 45 രൂപയാണ് ഇന്ന് ഒറു ഗ്രാമിന് കുറഞ്ഞത്. 8025 രൂപയിലാണ് ഗ്രാമിന് ഇന്ന് കേരളത്തില്‍ വ്യാപാരം പുരോഗമിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 2560 രൂപയും, ഗ്രാമിന് 320രൂപയുമാണ് വര്‍ധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25 63840
11-Feb-25
(Morning)
64480
11-Feb-25
(Afternoon)
64080
12-Feb-25 63520
13-Feb-25 63840
14-Feb-25 63920
15-Feb-25 63120
16-Feb-25 63120
17-Feb-25 63520
18-Feb-25 63760
19-Feb-25 64280
20-Feb-25
Yesterday »
Rs. 64,560 (Highest of Month)
21-Feb-25
Today »
Rs. 64,200