Lpg cylinder price
|
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു കേന്ദ്ര സര്ക്കാര്. ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നായ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിൻ്റെ വില 30.50 രൂപ കുറച്ചിരിക്കുകയാണ്. മാർച്ചിൽ സിലിണ്ടറിന് 25.50 രൂപ വർധിച്ചിരുന്നു. അതുപോലെ ഫെബ്രുവരിയിൽ 14 രൂപയുടെയും ജനുവരിയിൽ 1.50 രൂപയുടെയും വർധനവുണ്ടായി. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1764.50 രൂപയായിട്ടുണ്ട് നേരത്തെ ഇത് 1795 രൂപയായിരുന്നു. ഇത് കൂടാതെ കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1879 രൂപയായിട്ടുണ്ട് നേരത്തെ ഈ സിലിണ്ടർ 1911 രൂപയ്ക്കാണ് ലഭിച്ചത്. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1717.50 രൂപയായിട്ടുണ്ട് ഇത് നേരത്തെ 1749 രൂപയായിരുന്നു. ചെന്നൈയിൽ 1930.00 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.
ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. 14.2 കിലോഗ്രാം ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വില ഡൽഹിയിൽ 803 രൂപയും കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802.50 രൂപയും ചെന്നൈയിൽ 818.50 രൂപയ്ക്കുമാണ് ലഭിക്കുന്നത്.


