കേരളത്തില്‍ ഇന്നും ചൂട് കൂടും; 9 ജില്ലകള്‍ക്ക് താപനില മുന്നറിയിപ്പ്
|
തിരുവനന്തപുരം: ഇന്ന് ഒന്‍പതു ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന 36 ഡിഗ്രി വരെയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ശരാശരിയില്‍ നിന്നു രണ്ട് മുതല്‍ നാല് വരെ ഡിഗ്രി കൂടാമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.
സൂര്യാഘാതത്തിനുള്‍പ്പെടെ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. പകല്‍ 11 മുതല്‍ വൈകിട്ട് 3വരെ ശരീരത്തില്‍ തുടര്‍ച്ചയായി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


