നിയമ ബിരുദം ഉണ്ടോ? സുപ്രീംകോടതിയില്‍ ജോലി; 80,000 രൂപ വരെ ശമ്പളം
|
നിയമത്തില്‍ ബിരുദം ഉള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഗ്ലാമര്‍ജോലിക്കുള്ള അവസരം ഒരുങ്ങിയിരിക്കുന്നു. സുപ്രീംകോടതി ലോ ക്ലര്‍ക്ക്കം റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടിയുള്ള വിജ്ഞാപനമാണ് ഇറങ്ങിയത്. സുപ്രീംകോടതിയിലെ 90 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
അവസാനതിയ്യതി: ഫെബ്രുവരി 15
പ്രായപരിധി
20 വയസ്സ് മുതല്‍ 32 വയസ്സ് വരെ.
സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ലഭിക്കുന്നതാണ്.
യോഗ്യത
നിയമ ബിരുദം
ഫീസ്
500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന സമയത്ത് ഓണ്‍ലൈനായി തന്നെ ഫീസ് അടക്കാം.
എങ്ങിനെ അപേക്ഷിക്കാം
താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് താഴെ നല്‍കിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കില്‍ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിലേക്ക് കടക്കാവുന്നതാണ്.
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
Online Apply Link: https://jobapply.in/supremeCourtLawClerk2024/
Notification: https://jobapply.in/supremeCourtLawClerk2024/adv_eng.pdf
law clerk cum research associates supreme court


