12
Apr 2026
Sun
ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ് ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈ ശിവജി പാര്‍ക്കില്‍ തിങ്കള്‍ വൈകീട്ട് നാലിന് സംസ്കാരച്ചടങ്ങുകള്‍ നടക്കുമെന്ന് മകന് ആനന്ദ് ഭോസ് ലെ അറിയിച്ചു. നെഞ്ചിലെ അണുബാധയടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശാ ഭോസ് ലെയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
|
പത്താം വയസ്സിലാണ് ആശാ ഭോസ് ലെ ആദ്യ സിനിമാ ഗാനം ആലപിച്ചത്. 1943ല്‍ പുറത്തിറങ്ങിയ മറാത്തി സിനിമയായ മജ്ഹ ബലില്‍ ആയിരുന്നു ഈ ഗാനമുണ്ടായിരുന്നത്. ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ് ലെ. ഇരുവരുടെയും മറ്റൊരു സഹോദരിയാണ് ഗായികയായ ഉഷാ മങ്കേഷ്കര്‍. ദേശീയ പുരസ്കാരം, ദാദാദാഹിബ് ഫാല്‍ക്കേ അവാര്‍ഡ് എന്ന ആശാ ഭോസ് ലെക്ക് നല്‍കിയിട്ടുണ്ട്.



