19
Jun 2023
Thu
19 Jun 2023 Thu

ഇളയദളപതി വിജയിക്ക് 49ാം പിറന്നാള്‍. സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ ലോകേഷ് കനകരാജ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു. താങ്കള്‍ക്കൊപ്പം ഒരിക്കല്‍കൂടി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു. ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താരത്തിന്റെ പിറന്നാളാഘോഷഭാഗമായി ഫാന്‍സ് അസോസിയേഷനുകള്‍ രക്തദാന ക്യാംപുകള്‍, ദരിദ്രവിദ്യാര്‍ഥികള്‍ക്കു പഠനസഹായം, പാവപ്പെട്ടവര്‍ക്കു സാമ്പത്തികസഹായം തുടങ്ങിയവ നല്‍കുന്നുണ്ട്. കഴിഞ്ഞദിവസം 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കല്‍ ചടങ്ങ് നടത്തിയ താരം 10 മണിക്കൂറിലേറെ തുടര്‍ച്ചയായി കുട്ടികള്‍ക്കൊപ്പം വേദിയില്‍ നിന്നത് ശ്രദ്ധേയമായിരുന്നു. മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ വിദ്യാര്‍ഥിനിക്ക് 10 ലക്ഷം രൂപയുടെ നെക് ലേസ് ആയിരുന്നു താരം സമ്മാനമായി നല്‍കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക