24
Sep 2026
Thu
24 Sep 2026 Thu

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ ഇറങ്ങി രാജ്യം വിട്ട് പ്രണയ ബന്ധം ആരംഭിച്ച ഗുണ്ടയ്ക്ക് വിവാഹത്തിനായി വീണ്ടുമൊരു പരോൾ. ഹരിയാനയിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ നേതാവ് മെയിൻപാൽ ധില്ലയ്ക്ക് ആണ് വിവാഹത്തിനായി 12 മണിക്കൂർ പരോൾ അനുവദിച്ചത്. ധില്ലയ്ക്ക് രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ‘കസ്റ്റഡി പരോൾ’ അനുവദിച്ചത്. ജയിലിന് സമീപത്തെ ഫാംഹൗസിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. ചടങ്ങുകൾ പൂർത്തിയായ ശേഷം ഇയാളെ തിരികെ ജയിലിലെത്തിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കംബോഡിയൻ യുവതി മെറ്റ ചാനാണ് ധില്ലയെ വിവാഹം കഴിക്കുന്നത്. പരോളിലിരിക്കെ 2018ൽ രാജ്യം വിട്ട് കംബോഡിയയിലെത്തിയ ധില്ല അവിടെവച്ചാണ് മെറ്റ ചാനെ പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് ഒരുമിച്ച് താമസിക്കുകയും നാല് കുട്ടികളുണ്ടാകുകയും ചെയ്തു. വിവാഹത്തിനായി മെറ്റ ചാനും മൂന്ന് കുട്ടികളും ഇന്ത്യയിലെത്തിയിട്ടുണ്ട്. നാലാമത്തെ കുട്ടി കംബോഡിയയിൽ തുടരുകയാണ്.

കൊലപാതകം ഉൾപ്പെടെ 22 കേസുകളാണ് ധില്ലയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2007ലും 2010ലും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.

2018 ജൂലൈയിൽ ആറ് ആഴ്ചത്തെ പരോളിൽ പുറത്തിറങ്ങിയ ധില്ല ഓഗസ്റ്റിൽ വ്യാജപേരിൽ രാജ്യം വിടുകയായിരുന്നു. കംബോഡിയയിൽ പുതിയ തിരിച്ചറിയൽ രേഖകളോടെ ബിസിനസ് ആരംഭിച്ച ഇയാളെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് പിന്നീട് സാധിച്ചു. ഹരിയാന പൊലീസിന്റെ അഭ്യർഥനയെ തുടർന്ന് 2024 നവംബറിൽ സിബിഐ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കംബോഡിയൻ അധികൃതരുടെ സഹായത്തോടെ 2025 ജൂലൈയിൽ അറസ്റ്റിലായ ധില്ലയെ അതേ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് കൈമാറുകയായിരുന്നു.

ALSO READ:വിമാനത്തില്‍ യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത് സഹയാത്രികന്‍; അയാളുടെ അടുത്തിരിക്കാന്‍ നിര്‍ബന്ധിച്ച് ക്യാബിന്‍ ക്രൂ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക