26
Jun 2024
Thu
26 Jun 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോർക്ക്: അമേരിക്കൻ മേജർ ലീഗ് ക്ലബായ ഇന്റര്‍ മയാമിയിലായിരിക്കും താന്‍ കരിയര്‍ അവസാനിപ്പിക്കുകയെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. മയാമിയില്‍ നിന്ന് ഉടന്‍ കൂടുമാറില്ലെന്നും മെസ്സി സൂചിപ്പിച്ചു.

‘ഇന്റര്‍ മയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ്. ഞാന്‍ ഉടനൊന്നും ഫുട്‌ബോള്‍ വിടാനും തയ്യാറല്ല’, മെസ്സി പറഞ്ഞു. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി വെളിപ്പെടുത്തി. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞത്.

 

2004 മുതല്‍ 2021 വരെ ബാഴ്‌സലോണയിലാണ് മെസ്സി കരിയര്‍ ചെലവഴിച്ചത്. പിന്നീടായിരുന്നു ഫ്രഞ്ച് ഭീമന്മാരായ പാരിസ് സെന്റ് ജര്‍മ്മനിലേക്കുള്ള (PSG ) കൂടുമാറ്റം. പിഎസ്ജിയിലെ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞവർഷം ജൂലൈയിലാണ് മെസ്സി എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയത്.

ഇന്റര്‍ മയാമിയുമായി 2025 വരെയാണ് അര്‍ജന്റീനയുടെ ക്യാപ്റ്റനായ മെസ്സിക്ക് കരാറുള്ളത്. ബാഴ്സയിൽ മെഡ്ഡിയുടെ സഹ താരങ്ങളായിരുന്ന സുവാരസ്, സേർജിയോ ബുസ്‌കറ്റ്സ്സ് തുടങ്ങിയവരും മെസിക്കൊപ്പം ഉണ്ട്.

Lionel Messi drops HUGE retirement hint as Inter Miami superstar admits he ‘fears’ football career coming to an end