26
Oct 2024
Wed
26 Oct 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്യൂണസ് ഐറീസ്: അർജൻ്റീനൻ ജഴ്‌സിയിൽ തിരിച്ചുവരവ് ഗംഭീരമാക്കി ലയണൽ മെസ്സി. മെസിയുടെ ഹാട്രിക് തിളക്കത്തില്‍ അര്‍ജന്റീനയ്ക്ക് മിന്നും ജയം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് ആണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഉടനീളം അര്‍ജന്റീന താരങ്ങള്‍ കളം നിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. 73 ശതമാനവും പന്ത് കൈവശം വച്ചത് നിലവിലെ ലോക ചാമ്പ്യൻമാർ ആയിരുന്നു എന്നത് കളിയില്‍ അര്‍ജന്റീനയുടെ മേധാവിത്വം തെളിയിക്കുന്നു. 19, 84, 86 മിനിറ്റുകളിലാണ് മെസി ബൊളീവിയന്‍ വല ചലിപ്പിച്ചത്. ഇത് കൂടാതെ മെസ്സി രണ്ടു ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കളിയുടെ തുടക്കത്തില്‍ ജൂലിയന്‍ അല്‍വാരസ് ആണ് അർജൻ്റീനയുടെ അക്കൗണ്ട് തുറന്നത്. മൂന്നാം മിനിറ്റിലാണ് അല്‍വാരസ് ബൊളീവിയന്‍ വല ചലിപ്പിച്ചത്. 45-ാം മിനിറ്റിലും അല്‍വാരസ് ഗോള്‍ കണ്ടെത്തി. മാര്‍ട്ടിനെസ്,തിയാഗോ അല്‍മേഡ എന്നിവരാണ് അര്‍ ജന്റീനയുടെ മറ്റു ഗോളുകൾ കണ്ടെത്തിയത്.

Lionel Messi score hat trick huge wins for Argentina against Bolivia

Lionel Messi score hat trick huge wins for Argentina against Bolivia

ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അര്‍ജന്റീന 14 ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ഉതിര്‍ത്തത്. നേരത്തേ 334 ദിവസങ്ങൾക്ക് ശേഷം ആണ് മെസ്സി ദേശീയ ടീമിൽ കളിക്കുന്നത്.

Lionel Messi score hat trick huge wins for Argentina against Bolivia