21
Jan 2024
Mon
21 Jan 2024 Mon

ആദ്യപകുതി ഗോള്‍രഹിതം; സലാഹ് ഇല്ലാഞ്ഞിട്ടും രണ്ടാം പകുതിയില്‍ നാലടിച്ച് ലിവര്‍പൂള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിവര്‍പൂള്‍: പരിക്കേറ്റ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ അഭാവത്തിലും ഗോള്‍വേട്ടയുമായി ലിവര്‍പൂള്‍. ഇന്നലെ എവേ പോരാട്ടത്തില്‍ ബൗണ്മതിനെ നേരിട്ട ലിവര്‍പൂള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. ജോട്ടയും നൂനിയസും ഇരട്ട ഗോളുകളുമായി ലിവര്‍പൂളിന്റെ വിജയ ശില്പികളായി. പകുതിയില്‍ ഗോളുകള്‍ പിറന്നിരുന്നില്ല. നാലും രണ്ടാം പകുതിയിലാണ് പിറന്നത്. ഇതോടെ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനത്ത് തടരുന്ന ലിവര്‍പൂള്‍ പോയിന്റ് പട്ടികയിലെ വ്യത്യാസം വര്‍ധിപ്പിച്ചു.

രണ്ടാം പകുതിയില്‍ 49ാം മിനുട്ടില്‍ നൂനിയസാണ് ലിവര്‍പൂളിന് ലീഡ് നല്‍കിയത്. ജോട്ടയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. 71ാം മിനുട്ടില്‍ ജോട്ട ലീഡ് ഇരട്ടിയാക്കി. ഗാക്‌പോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. 80ാം മിനുട്ടില്‍ ജോട്ട വീണ്ടും സ്‌കോര്‍ ചെയ്തു. 90ട്ടം മിനുട്ടില്‍ നൂനിയസും തന്റെ രണ്ടാം ഗോള്‍ നേടി.

ഈ വിജയത്തോടെ ലിവര്‍പൂള്‍ 48 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു. 21 കളികളില്‍നിന്നാണ് ക്ലബ്ബിന് ഇത്രയും പോയിന്റ് ലഭിച്ചത്. 20 കളികളില്‍നിന്ന് 43 പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.

Liverpool continue title charge despite Salah’s absence