ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗിലെ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ഇന്ന് ലിവര്‍പൂളിനെ നേരിടും. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരം ആന്‍ഫീല്‍ഡില്‍ ഇന്ന് അര്‍ദ്ധരാത്രി 1.30നാണ് നടക്കുക. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലാണെങ്കിലും അവസാന രണ്ട് മല്‍സരങ്ങള്‍ ജയിച്ച് ചെമ്പട ഫോമിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. ലിവര്‍പൂളിനെ ഒരു ഗോളിന് വീഴ്ത്തി അന്ന് റയല്‍ കിരീടം നേടുകയായിരുന്നു. ഇതിന് പ്രതികാരം ആന്‍ഫീല്‍ഡില്‍ നല്‍കാനാണ് ക്ലോപ്പിന്റെ സംഘത്തിന്റെ ലക്ഷ്യം. സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് കീഴില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റയലിന് ചാംപ്യന്‍സ് കിരീടം തന്നെയാണ് ലക്ഷ്യം. ലീഗ് കിരീടം കൈവിട്ടാലും ചാംപ്യന്‍സ് ലീഗ് പിടിക്കാമെന്നാണ് മോഹം. ഇരുടീമും പ്രമുഖരെയെല്ലാം കളത്തിലിറക്കും.റയല്‍ നിരയില്‍ ടോണി ക്രൂസം ചുവാമെനിയും ഇറങ്ങില്ല.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





