കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കര്‍ഷകനെ കൊലപ്പെടുത്തിയ മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാര്‍ പന്നിയെ തല്ലിക്കൊന്നത്. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പന്നി പാഞ്ഞെത്തിയതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി കൊലപ്പെടുത്തിയത്.
|
പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് ഇന്ന് രാവിലെയുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. ചണ്ടയാട്ടെ കൃഷിയിടത്തില്‍ വച്ചായിരുന്നു പന്നി ആക്രമിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനു മുന്‍പും പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നതായാണ് അറിയുന്നത്. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്.
രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. മരിച്ചീനിയും വാഴയും മറ്റു പച്ചക്കറികളുമാണ് കൃഷിചെയ്തിരുന്നത്. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.
Locals beat to death a wild boar that killed a farmer in Panur
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





