പരപ്പനങ്ങാടി: തോക്കടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി 8 മണിയോടെയാണ് സംഭവം. (Locals dealt with the gang that came to Malappuram with lethal weapons)
|
സ്വര്‍ണം തട്ടിയവരെ തേടിയാണ് മട്ടാഞ്ചേരിയില്‍ നിന്നുള്ള സംആലുങ്ങല്‍ ബീച്ചിലെത്തിയത്. സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ നാട്ടുകാര്‍ക്കെതിരെ തോക്കുചൂണ്ടി.
ഇതോടെ അക്രമി സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു.
വാഹനങ്ങളിലെത്തിയ സംഘത്തില്‍ മൂന്ന് പേര് രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് കെട്ടിയിട്ടു.
പരപ്പനങ്ങാടി പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ പിടി കൂടിയവരെ വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന്
പൊതു പ്രവര്‍ത്തകനായ യാസര്‍ അറഫാത്ത് ഇടപെട്ടാണ് പ്രതികളെ പോലീസിന് കൈമാറിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





