25
Oct 2024
Tue
25 Oct 2024 Tue
LPG refill boking period reduced

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില ഈ മാസവും കൂട്ടി കേന്ദ്ര സര്ക്കാർ. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിൻ്റെ വില ആണ് കൂടിയത്. 19 കിലോഗ്രാം വരുന്ന സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി ഉയർന്നു. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.

തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കേന്ദ്രം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.

ഹോട്ടലുകൾക്ക് ഉൾപ്പെടെ നൽകുന്ന സിലിണ്ടറിൻ്റെ വില തുടർച്ചയായി വർധിപ്പിക്ക്ന്നത് ഭക്ഷണ സാധനങ്ങളുടെ വില കൂടാൻ കാരണം ആകും.

LPG Rate Today: Commercial cooking gas becomes more expensive

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക