02
Mar 2026
Mon
02 Mar 2026 Mon
M Swaraj and MM Mani

സിപിഎമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്‍ ട്വിസ്റ്റ്. തൃപ്പൂണിത്തുറയില്‍ എം.സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി. മുന്‍മേയര്‍ അനില്‍കുമാറിനെയും പരിഗണിച്ചില്ല.
വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകും. എം.ബി ഷൈനിയെയാണ് വൈപ്പിന്‍ മണ്ഡലത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടുമ്പന്‍ചോലയിലാണ് മറ്റൊരു അപ്രതീക്ഷിത തീരുമാനം. എം.എം മണിക്ക് പകരം കെ.കെ.ജയചന്ദ്രന്‍ ഇവിടെ മത്സരിക്കാന്‍ സാധ്യത. നാളത്തെ സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്‍കും.

50 പേരുടെ കോണ്‍ഗ്രസ് പട്ടിക

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 50 പേരുടെ ലിസ്റ്റ് കെപിസിസി നേതൃത്വം കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 ഇടങ്ങളില്‍ ഒറ്റ പേരാണ്. 10 ഇടത്ത് ഒന്നിലധികം പേരുകള്‍ വന്നു. പാലക്കാട്ട് രമേഷ് പിഷാരടി, കൊട്ടാരക്കരയില്‍ അയിഷാ പോറ്റി, കൊയിലാണ്ടിയില്‍ കെ.പ്രവീണ്‍കുമാര്‍, കൊടുങ്ങല്ലൂരില്‍ ഒ.ജെ ജനീഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയത്.

നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരു മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.