കൊച്ചി: സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സഹായം. 24 കണക്ടുമായി സഹകരിച്ചാണ് നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ നിര്‍മിക്കുന്നത്. ഇതിന് ആവശ്യമായ ഒരു കോടി രൂപയുടെ ചെക്ക് എം എ യൂസഫലിക്ക് വേണ്ടി, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ ബി സ്വരാജ്, 24 ന്യൂസ് മാനേജിങ്് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കൈമാറി.
|
നേരത്തെ ഭവനരഹിതരായ അഞ്ച് കുടുംബങ്ങള്‍ക്കായി നിര്‍മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ വിതരണച്ചടങ്ങിനിടെയാണ് പത്ത് കുടുംബങ്ങള്‍ക്ക് കൂടി വീട് നല്‍കുമെന്ന് എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നത്. അദേഹം അന്ന് നല്‍കിയ ഉറപ്പാണ് യാഥാര്‍ഥ്യമാകുന്നത്. എം എ യൂസഫലിയുടെ സഹായം കൊണ്ട് സ്വന്തമായി വീട് എന്ന കുടുംബങ്ങളുടെ വലിയ സ്വപ്നമാണ് സഫലമാകുന്നതെന്നും നിര്‍ധനരായ മനുഷ്യരുടെ കണ്ണീരൊപ്പുന്ന എം എ യൂസഫലിയുടെ വലിയ മനസിന് നന്ദി അറിയിക്കുന്നുവെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാണ് നിര്‍മിക്കുക. അസറ്റ് ഹോംസിനാണ് നിര്‍മാണച്ചുമതല. ആധുനിക സൗകര്യങ്ങളോടെ നല്ല നിലവാരത്തിലുള്ള വീടുകളാണ് നിര്‍മിക്കുകയെന്നും എത്രയും വേഗം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ ബി സ്വരാജ് പറഞ്ഞു. പാവപ്പെട്ട മനുഷ്യര്‍ക്ക് വലിയ സഹായമാകുന്ന ഈ പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എല്ലാവിധ പിന്തുണയും അറിയിച്ചു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് പ്രതിനിധി വി ആര്‍ പീതാംബരനും പങ്കെടുത്തു.
ALSO READ: ഇന്ന് ലോകമറിയുന്ന തന്റെയീ പേര് അന്നാദ്യമായി വിളിച്ച സുഹൃത്തിനെ പരിചയപ്പെടുത്തി മമ്മൂട്ടി


