28
Apr 2023
Mon
28 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ബെംഗളൂരു: മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് അനുമതി. ജൂലൈ 10 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അതേ സമയം കര്‍ണാടക തീവ്രവാദ വിരുദ്ധ സെല്‍ ജാമ്യ അപേക്ഷയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യത ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ എതിര്‍ത്ത മഅദനി തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ലെന്നും പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും വ്യക്ക തകരാറിലായതിനാല്‍ അത് മാറ്റിവെയ്ക്കാന്‍ ചികിത്സ തേടണമെന്നും മഅദനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.