16
Apr 2023
Mon
16 Apr 2023 Mon

കൽപ്പറ്റ: അകാരണമായി മദ്രസാ അധ്യാപകന്റെ അക്കൗണ്ട് മരവിപ്പിച്ചതായും പിന്നീട് പണമടച്ചപ്പോൾ ശരിയായതായും പരാതി. മദ്രസാ അധ്യാപകനായ മുഹമ്മദ് ഷാഫിയുടെ അക്കൗണ്ടാണ് അകാരണമായി ഫ്രീസായത്. ഗൂഗിൾ പേ വഴി സുഹൃത്ത് അയച്ച 1500 രൂപ കൈമാറ്റം ചെയ്യാൻ നോക്കിയപ്പോഴാണ് അക്കൗണ്ട് ഫ്രീസായത് ശ്രദ്ധയിൽപ്പെട്ടത്. കൊടുവള്ളി എസ്.ബി.ഐ ബ്രാഞ്ചിലാണ് ഷാഫിയുടെ അക്കൗണ്ടുള്ളത്. ബാങ്ക് മാനേജറുടെ നിർദേശപ്രകാരം 5847 രൂപ അടച്ചപ്പോഴാണ് അക്കൗണ്ട് ശരിയായതെന്നും ഷാഫി പറഞ്ഞു. പിന്നീട് ഇത് സംബന്ധിച്ച മെയിലോ മറ്റോ വന്നാൽ അറിയിക്കാമെന്ന് മാനേജർ പറഞ്ഞെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും ഷാഫി പറഞ്ഞു. മീഡിയാവൺ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.പി.ഐ ഇടപാട് നടത്തിയതിന് പിന്നാലെ അക്കൗണ്ട് മരവിച്ചതായുള്ള തുടർച്ചയായ റിപ്പോർട്ടുകൾക്കിടെയാണ് ഷാഫിയുടെ പരാതിയും പുറത്തുവന്നിരിക്കുന്നത്.