18
Aug 2025
Sun
18 Aug 2025 Sun
Maharashtra KDMC Orders Meat Shops Shut on Independence Day

മുംബൈ: സ്വാതന്ത്ര്യദിനത്തില്‍ (ഓഗസ്റ്റ് 15) എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് ഉത്തരവിട്ട് മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റി. താനെയിലെ കല്യാണ്‍, ഡോംബിവ്‌ലി മുനിസിപ്പാലിറ്റി ( Kalyan-Dombivli Municipal Corporation, KDMC) ആണ് ഈ വിവാദമായ ഉഥ്തരവിട്ടത്. ആടുകള്‍, മാടുകള്‍, കോഴികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാംസം വില്‍ക്കുന്ന ശാലകളും ലൈസന്‍സുള്ള കശാപ്പുകാരും ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി വരെ 24 മണിക്കൂര്‍ അടച്ചിടണമെന്ന് കെഡിഎംസി നോട്ടീസ് പറയുന്നു. ഏത് ലംഘനവും 1949 ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രമസമാധാനം നിലനിര്‍ത്താനും പ്രധാനപ്പെട്ട ദേശീയ ആഘോഷങ്ങള്‍ നിരീക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല ഭരണപരമായ പ്രമേയങ്ങള്‍ക്ക് അനുസൃതമായാണ് ഉത്തരവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (ലൈസന്‍സിംഗ്) കാഞ്ചന്‍ ഗെയ്ക്വാദ് പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യദിനത്തില്‍ ഇറച്ചി കടകളും അറവുശാലകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു തീരുമാനം ചോദ്യംചെയ്ത് ശരദ് പവാര്‍ വിഭാഗം എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ് രംഗത്തുവന്നു. അന്ന് ഒരു മട്ടണ്‍ പാര്‍ട്ടി നടത്താന്‍ ഞാന്‍ പദ്ധതിയിടുന്നു. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം, ഞങ്ങള്‍ക്ക് ആവശ്യമുള്ളത് കഴിക്കാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ കവര്‍ന്നെടുക്കുകയാണ്- മുംബ്രാ – കല്‍വയില്‍ നിന്നുള്ള എംഎല്‍എ ആവാദ് പറഞ്ഞു. ആളുകള്‍ എന്ത്, എപ്പോള്‍ കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ്?- അദ്ദേഹം ചോദിച്ചു.

Maharashtra’s Kalyan-Dombivli Municipal Corporation (KDMC) has ordered all meat shops and slaughterhouses to remain closed on Independence Day, a decision that has sparked sharp criticism from NCP (Sharad Pawar) leader Jitendra Awhad.