30
Mar 2023
Tue
30 Mar 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് വച്ച യുവാവിനെതിരേ കേസ്. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട യുവാവിനെതിരേ സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ വഡ്ഗാവ് പൊലിസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295ാം വകുപ്പ് (ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കൽ) പ്രകാരമാണ് കേസ്. ഈ മാസം 16നാണ് യുവാവ് ഔറംഗസേബിനെ പ്രശംസിക്കുന്ന സ്റ്റാറ്റസ് വച്ചത്.