01
Dec 2023
Tue
01 Dec 2023 Tue

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ നേരിൽകണ്ട് പാർട്ടിയിൽ അം​ഗത്വമെടുത്ത മേജർ രവിക്കും മുൻ കോൺ​ഗ്രസ് നേതാവ് സി രഘുനാഥിനും പദവികൾ നൽകുന്നു. മേജർ രവി സംസ്ഥാന ഉപാധ്യക്ഷനാവുമ്പോൾ സി രഘുനാഥ് ദേശീയ കൗൺസിൽ അം​ഗമാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിർദേശം ചെയ്തത്. ധർമടത്ത് പിണറായി വിജയനെതിരേ കോൺ​ഗ്രസ് ടിക്കറ്റിൽ മൽസരിച്ചയാളാണ് സി രഘുനാഥ്. രഘുനാഥ് പിന്നീട് പാർട്ടി വിട്ടിരുന്നു. കഴിഞ്ഞദിവസമാണ് ഇരുവരും ഡൽഹിയിലെത്തി ബിജെപി അം​ഗത്വം സ്വീകരിച്ചത്.