മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റുമായി ചേര്‍ന്ന് സാമൂഹിക സേവന സംരംഭങ്ങളായ(സിഎസ്ആര്‍) ഗ്രാന്‍ഡ് മാ ഹോം, ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതികള്‍ തെലങ്കാനയില്‍ ആരംഭിച്ചു. തെലങ്കാനയില്‍ ചന്ദാനഗറില്‍ ആരംഭിച്ച പദ്ധതികള്‍ തെലങ്കാന വനിതാ, ശിശുക്ഷേമ മന്ത്രി ഡി അനസൂയ സീതാക്ക ഉദ്ഘാടനം ചെയ്തു.(malabar gold and daya charitable trust unveils csr projects in telengana)
|
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം, ഇന്ത്യാ ഓപറേഷന്‍ എംഡി ആഷര്‍ ഒ, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിഷാദ് എ കെ, റീട്ടെയില്‍ ഹെഡ് സിറാജ് പികെ, ദയ റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഹെഡ് ഡോ. ബാസിത് വടക്കയില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തന്റെ സ്വകാര്യ ഫണ്ടില്‍ നിന്ന് ഹംഗര്‍ ഫ്രീ വേള്‍ഡ്(വിശപ്പുരഹിത ലോകം)പദ്ധതിയിലൂടെ 10 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുമെന്ന് എം പി അഹമ്മദ് പറഞ്ഞു. ആവശ്യക്കാര്‍ക്കായി അടുക്കളയും ഭോചനശാലയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരാശ്രയരായ വൃദ്ധകള്‍ക്ക് പരിചരണവും അഭയവും നല്‍കുന്നതാണ് ഗ്രാന്‍ഡ്മാ ഹോം. 17000 ചതുരശ്ര അടിയില്‍ നാലു നിലകളിലായി നിര്‍മിച്ച ഗ്രാന്‍ഡ്മാ ഹോമില്‍ 135 അന്തേവാസികളെ പാര്‍പ്പിക്കാനാവും. ഇവിടെ 24 മണിക്കൂറും വൈദ്യസേവനവും ഒരുക്കിയിട്ടുണ്ട്.


