15
Jun 2024
Fri
15 Jun 2024 Fri
Malabar gold and diamonds Nuwa diamonds launching

കോഴിക്കോട്: മലബാർ ഗോൾഡ് & ഡയമണ്ട്സ്, ‘നുവ’ എന്നപേരിലുള്ള ഏറ്റവും പുതിയ വജ്രാഭരണശേഖരം പുറത്തിറക്കി. യുഎഇയിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ കൂടിയായ നടി കരീനാ കപൂർ പുതിയ ശേഖരം അനാച്ഛാദനംചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രകൃതിയെയും സ്ത്രീകളുടെ അജയ്യമായ ചൈതന്യത്തെയും ആഘോഷിക്കുന്ന നുവ ആഭരണശേഖരം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് വളരെയധികം അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു.

അംഗീകൃത സ്രോതസ്സുകളിൽനിന്ന് ഉത്തരവാദിത്വത്തോടെ ഖനനംചെയ്തെടുത്ത നാച്ചുറൽ ഡയമണ്ടുകൾ, ടെസ്റ്റഡ് ആൻഡ് സർട്ടിഫൈഡ് ഡയമണ്ടുകൾ, 100 ശതമാനം എക്സ്ചേഞ്ച് വാല്യു, 100 ശതമാനം സുതാര്യത, ബൈബാക് ഗാരന്റി, ഒരുവർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ആജീവനാന്ത ഫ്രീ മെയിന്റനൻസ് തുടങ്ങിയ വാഗ്ദാനങ്ങൾ ഉറപ്പുനൽകുന്നതായി മാനേജ്മെന്റ് അറിയിച്ചു.