17
Jul 2025
Thu
17 Jul 2025 Thu
Malabar gold and diamonds opens renovated show room at Kanhangad

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച കാഞ്ഞങ്ങാട് ഷോറൂം നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.വി.സുജാത, ഉപാധ്യക്ഷന്‍ അബ്ദുള്ള ബില്‍ടെക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ ശോഭ, മുന്‍ ജില്ലാ കലക്ടര്‍ ഡോ. ജയശ്രീ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മലബാര്‍ ഗ്രൂപ്പ് മാനേജ്മന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭവനരഹിതരായ അഞ്ച് കുടുംബങ്ങള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിനായുള്ള സഹായധനവും ചടങ്ങില്‍ വിതരണം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

9000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച ഷോറൂമില്‍ വൈവിധ്യമാര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമുണ്ട്. വിവിധ ഓഫറുകളുമുണ്ട്. ഗോള്‍ഡ്, അണ്‍കട്ട്, ജെംസ്റ്റോണ്‍ എന്നീ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം കിഴിവും ഡയമണ്ടിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ കിഴിവും നല്‍കും.