മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലോകോത്തര നിലവാരത്തിൽ വിപുലീകരിച്ച കരുനാഗപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം എംഎൽഎമാരായെ സി ആർ മഹേഷും സുജിത്ത് വിജയൻ പിള്ളയും ചേർന്നു നിർവഹിച്ചു. എൻഎസ്എസ് സംസ്ഥാന ട്രഷററും താലൂക്ക് യൂനിയൻ പ്രസിഡന്റുമായ എൽ വി അയ്യപ്പൻ പിള്ള ഭവന നിർമാണ ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.
|
കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഫാദർ ജോൺ സ്ലീബ, കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, വാർഡ് കൗൺസിലർ റെജി, സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ അനിൽ എസ് കല്ലേലിഭാഗം എസ്എൻഡിപി കരുനാഗപ്പള്ളി യൂനിയൻ പ്രസിഡന്റ് കെ സുശീലൻ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് തൊടിയൂർ താഹ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് അബ്ദുൽ നാസർ, മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ വി എസ് ഷറീജ്, കോർപറേറ്റ് ഹെഡ് ആർ അബ്ദുൽ ജലീൽ, റീജനൽ ഹെഡ് എം പി ജാഫർ, ഷോറൂം ഹെഡ് കെ സലൂബ് മറ്റ് മാനേജ്മെന്റ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും വിലവർധനവിൽ നിന്ന് രക്ഷനേടാനായി വിലയുടെ 3 ശതമാനം മുതൽ നൽകി മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലുണ്ട്.


