15
Sep 2024
Fri
15 Sep 2024 Fri
Malabar gold and dimaonds to open 20 more stores

ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഒക്ടോബറില്‍ ഇന്ത്യയിലും വിദേശ ത്തുമായി 20 പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയ്‌ലറായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഉത്തര്‍പ്രദേശില്‍ മൂന്നും ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രണ്ടെണ്ണം വീതവും ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഒന്നുവീതം ഷോറൂമുകളും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനു പുറമേ ഷാര്‍ജയിലെ മുവൈലെ, ഖത്തറിലെ മുഐതര്‍, സൗദി അറേബ്യയിലെ നഖീല്‍ മാളുകളിലും നോര്‍ത്ത് അമേരിക്കയിലും ഷോറൂമുകള്‍ തുറക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 പുതിയ ഷോറൂമുകള്‍ തുറക്കുന്നത് ലോകത്തെ മുന്‍നിര റീട്ടെയ്ല്‍ ജ്വല്ലറിയാകാനുള്ള തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഇതിലൂടെ ബിസിനസ് മാത്രമല്ല ഒപ്പം സമൂഹത്തിന് ഗുണം ചെയ്യുന്ന സുസ്ഥിരവും ഉത്തരവാദിത്വമുള്ളതുമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഷോറൂമുകള്‍ പരമ്പരാഗതവും സമകാലികവുമായ ആഭരണ ശേഖരങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയും ഉറപ്പാക്കും. മലബാര്‍ ഗോള്‍ഡിന് നിലവില്‍ 13 രാജ്യങ്ങളിലായി 355 ഷോറൂമുകളാണുള്ളത്.