16
Oct 2023
Sun
16 Oct 2023 Sun

കോഴിക്കോട്: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് രാജ്യത്ത് പുതിയ നാല് ഷോറൂമുകൾകൂടി തുടങ്ങി. മലബാർഗ്രൂപ്പിന്റെ ആഗോള വിപുലീകരണപദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ മലബാർ ഗോൾഡിന്റെ ആകെ ഷോറൂമുകളുടെ എണ്ണം 333 ആയി ഉയർന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡൽഹിയിലെ പതിനൊന്നാമത്തെ ഷോറൂം റജൗറി ഗാർഡനിലും ഹരിയാനയിലെ അഞ്ചാമത്തെ ഷോറും അംബാലയിലും ഗുജറാത്തിലെ ഏഴാമത്തെ ഷോറൂം ഭാവ്നഗറിലും മധ്യപ്രദേശിലെ നാലാമത്തെ ഷോറൂം ജബൽപൂരിലുമാണ് ആരംഭിച്ചത്. മലബാർഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം, മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ്‌ ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ്‌ ഡയറക്ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ് എന്നിവർ പങ്കെടുത്തു.

നിലവിൽ ഇന്ത്യയടക്കം പതിനൊന്നുരാജ്യങ്ങളിലാണ് മലബാർ ഗോൾഡിന് ഷോറൂമുകളുള്ളത്. നാല് ഷോറൂമുകൾ ഒറ്റയടിക്ക് ആരംഭിക്കാൻ കഴിഞ്ഞത് സന്തോഷവും അഭിമാനവും പകരുന്നതാണെന്ന് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു. നടപ്പുസാമ്പത്തികവർഷം ആകെ ഷോറൂമുകളുടെ എണ്ണം 365 ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.