21
Jul 2024
Tue
21 Jul 2024 Tue

മലപ്പുറം: ജൂലൈ 26ന് നടത്താൻ തീരുമാനിച്ചിരുന്ന മലപ്പുറം ഫുട്ബോൾ ക്ലബ്ബി(എംഎഫ്സി)ന്റെ ഉദ്ഘാടനം നിപ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ആഗസ്ത് മാസത്തിലേക്കാണ് ഉദ്ഘാടനം മാറ്റിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാടിന്റെ ഫുട്ബോൾ സംസ്കാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ ഉദ്ദേശിച്ച് രൂപം നൽകിയ എംഎഫ്സിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ലുലു ​ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഉദ്ഘാടനത്തിന്റെ മറ്റു പരിപാടികളൊക്കെ മുൻനിശ്ചയിച്ച പ്രകാരം എം എ യൂസഫലി തന്നെ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ പുതിയ തീയതി ഉടൻ അറിയിക്കുമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.