28
May 2024
Sat
28 May 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മലപ്പുറത്ത് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. ഒരുകോടി മോചനദ്രവ്യം ആവശ്യപ്പെട്ടു. ചോദിച്ച പണം കിട്ടാതായതോടെ ക്രൂരമായി മര്‍ദിച്ച് റോഡിലിട്ടു അക്രമികള്‍ കടന്നുകളഞ്ഞു. സഹദ് എന്ന 30കാരനെയാണ് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പണം കിട്ടാതായതോടെ സഹദിനെ ക്രൂരമായി മര്‍ദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിപ്പൂരില്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ട് കാറുകളില്‍ എത്തിയ സംഘം വീട്ടില്‍നിന്ന് സഹദിനെ പിടിച്ചുകൊണ്ടുപോയത്. സ്വര്‍ണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാര്‍ക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍. സ്വര്‍ണക്കടത്തു സംഘങ്ങളുമായി ഏതെങ്കിലും തരത്തില്‍ സഹദിന് ബന്ധമുള്ളതായോ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തമുള്ളതായോ വിവരമില്ലെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.
അക്രമി സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി കോട്ടക്കല്‍ സിഐ അറിയിച്ചു.

Malappuram gold smuggling gang kidnaps young man one crore ransom demanded