25
Mar 2025
Mon
25 Mar 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്ത് നിന്ന് അപേക്ഷ നൽകി അർഹരായ മുഴുവൻ ഭിന്നശേഷിക്കാർക്കും മലപ്പുറം നഗരസഭ ഇലക്ട്രിക് വീൽചെയർ നൽകി. ഭിന്നശേഷി ക്ഷേമരംഗത്ത് നിരവധി മാതൃകാ പദ്ധതികളാണ് നഗരസഭ ഇതിനകം പൂർത്തിയാക്കിയത്. ചടങ്ങ് നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പരി അബ്ദുൽ ഹമീദ്, പി കെ അബ്ദുൽ ഹക്കീം, പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, കൗൺസിലർമാരായ സി കെ സഹീർ, മഹ്മൂദ് കോതേങ്ങൽ, എ പി ശിഹാബ്, സി സുരേഷ് മാസ്റ്റർ, റസീന സഫീർ, സജീർ കളപ്പാടൻ, പി എസ് എ ഷബീർ, സി ഷിജു, സമദ് ഉലുവാൻ,ഐ സി ഡി എസ് സൂപ്പർവൈസർ മാരായ ലിജിത, കലാകുമാരി, പ്ലാൻ കോഡിനേറ്റർ സി റസാഖ്‌ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Malappuram Municipality provides electric wheelchairs to all those who applied