17
Dec 2023
Mon
17 Dec 2023 Mon

സൗദിയില്‍ മലപ്പുറം സ്വദേശിനിയായ നഴ്‌സ് മരിച്ചു; മരണം വിവാഹം നടക്കാനിരിക്കെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദിയില്‍ ഹഫര്‍ അല്‍ബാത്തിന്‍ ആശുപത്രിയിലെ മലയാളി നഴ്‌സ് നിര്യാതയായി. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ റിന്റുമോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മെറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. വിവാഹാലോചന കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റു മോള്‍ നവംബര്‍ 13 നാണ് തിരിച്ചുപോന്നത്. ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പിതാവ്: മാളിയേക്കല്‍ ജോസ് വര്‍ഗീസ്. മാതാവ്: മേരിക്കുട്ടി. സഹോദരന്‍: റോബിന്‍ ജോസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക