മലപ്പുറം: വണ്ടൂരില്‍ മരണപ്പെട്ട യുവാവിന് നിപാ സംശയിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. (Malappuram ‘Nipah death’; 26 people on contact list; Extreme caution) 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്.
|
കോഴിക്കോട് ലാബില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് പെരിന്തല്‍മണ്ണയിലെ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്.
സ്രവ സാംപിള്‍ വെള്ളിയാഴ്ച വൈകീട്ട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. സ്ഥിരീകരണത്തിനായി സാംപിള്‍ പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അയച്ചിരിക്കുകയാണ്. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





