15
Aug 2023
Tue
15 Aug 2023 Tue

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്ന് വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഹിറ്റ് സംവിധായകന്‍ സിദ്ദിഖിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴും എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂറാണ് നിരീക്ഷണം. അതുകഴിഞ്ഞ് റിവ്യൂ യോഗം ചേര്‍ന്നതിന് ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടും. ഇന്ന് വൈകിട്ടാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്.

ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.