12
Feb 2024
Fri
12 Feb 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഡിജിറ്റല്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റംമൂലം അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്കിടെ സൗദിയിലെ മലയാളം ന്യൂസ് ദിനപത്രം അച്ചടി നിര്‍ത്തി. വിതരണ, പ്രസിദ്ധീകരണ രംഗത്തെ ഭീമമായ ചിലവും പത്രങ്ങളില്‍ നിന്നും വായനക്കാര്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയതും വഴിയുള്ള സാമ്പത്തിക പ്രതിസന്ധിയാണ് അച്ചടി നിര്‍ത്താന്‍ കാരണം. കഴിഞ്ഞമാസം മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ പത്രം അവസാന കോപ്പിയും ഇറക്കുകയായിരുന്നു. പത്രം പൂര്‍ണമായും അടച്ചുപൂട്ടുന്നില്ലെന്നും ഡിജിറ്റര്‍ ഫോര്‍മാറ്റില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

കാല്‍ നൂറ്റാണ്ടോളം കൂടെ നിന്ന വായനക്കാര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് താരീഖ് മിശ്ഖസ് നന്ദി അറിയിച്ചതായി പത്രത്തിന്റെ അവസാന പതിപ്പില്‍ വ്യക്തമാക്കി. ഇതോടൊപ്പം വിവിധ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ പത്രം പ്രവര്‍ത്തനം തുടരുമെന്നും പത്രത്തിലൂടെ മലയാളം ന്യൂസ് പറയുന്നു.

1999 ഏപ്രിലാണ് മലയാളം ന്യൂസ് ആദ്യമായി അച്ചടി തുടങ്ങിയത്. ആര്‍എംജി ഗ്രൂപ്പിന് കീഴിലായിരുന്നു സൗദിയില്‍ നിന്നും മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക