11
Aug 2023
Sun
11 Aug 2023 Sun

ബഹ്‌റയ്‌നില്‍ മലയാളി വിദ്യാര്‍ഥി 11ാം നിലയില്‍ നിന്ന് വീണുമരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശിയും ബഹ്‌റയ്‌നില്‍ ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകന്‍ സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹ്‌റയ്ന്‍ ജുഫൈറിലെ താമസകെട്ടിടത്തിലെ 11ാം നിലയിലെ ബാല്‍ക്കണിയില്‍നിന്നാണ് സയാന്‍ അഹമ്മദ് താഴേക്ക് വീണത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അടുത്തിടെയാണ് ഷജീര്‍ കുടുംബസമേതം ഒമാനില്‍നിന്നും ബഹ്‌റയ്‌നില്‍ താമസം തുടങ്ങിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക