25
May 2024
Thu
25 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: ബെംഗളൂരുവില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനെത്തിയ മലയാളി ഡിഗ്രി വിദ്യാര്‍ഥിനി പേയിങ് ഗസ്റ്റ് (PG) കെട്ടിടത്തില്‍നിന്നുവീണ് മരിച്ചു. മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകള്‍ ലിസ്‌ന ചാക്കോ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഹൊസ്‌കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് ലിസ്‌ന വീണത്. ഗുരുതരമായി പരിക്കേറ്റ ലിസ്‌നയെ ആദ്യം ഹൊസ്‌കോട്ടയിലെ സര്‍ക്കാരാശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

മാനന്തവാടിയില്‍ സ്വകാര്യ കോളേജില്‍ ബി.ബി.എ. അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ ലിസ്‌ന ഒരുമാസം മുമ്പാണ് ഇന്റേണ്‍ഷിപ്പിനായി ബെംഗളൂരുവിലെത്തിയത്.

അമ്മ: ലില്ലി. സഹോദരി: ലിന്‍സ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി.

സംസ്‌കാരം ഇന്ന് രാവിലെ പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളിയില്‍ നടന്നു.

malayali college student falling from building died in bangalore