26
Jun 2024
Mon
26 Jun 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗർ: ജമ്മു കശ്മീരില്‍ മണ്ണുമാന്തിയന്ത്രം മറിഞ്ഞു മലയാളി സൈനികന് ദാരുണാന്ത്യം.
കൊട്ടാരക്കര കുന്നത്തൂര്‍ സ്വദേശിയായ സൈനികന്‍ കുന്നത്തൂര്‍ മാനാമ്പുഴ കോളാറ്റ് വീട്ടില്‍ വിജയന്‍കുട്ടിയാണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം. 28 വര്‍ഷമായി അദ്ദേഹം സൈനികനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അവസാനമായി അവധിക്ക് നാട്ടിലെത്തിയത്.

ഇന്നലെ രാത്രിയോടെ എത്തിച്ച മൃതദേഹം സൈനിക അധികൃതർ ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിലേക്ക് മാറ്റി. രാവിലെ ജന്മനാട്ടിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം പൂർണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ: നിഷ. മക്കൾ: രമ്യ വിജയൻ, ഭവ്യ വിജയൻ.

Malayali Jawan died in an accident in Jammu Kashmir

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക