മതപരിവര്‍ത്തനമാരോപിച്ച് മലയാളി പാസ്റ്ററെ യുപിയില്‍ അറസ്റ്റ് ചെയ്തു. പാസ്റ്റര്‍ ജോസ് തോമസ് ആണ് അറസ്റ്റിലായത്. സിക്കന്തര്‍പൂരിലാണ് സംഭവം. മതപരിപര്ത്തന നിരോധന നിയമപ്രകാരമാണ് പാസ്റ്റര്‍ക്കെതിരേ കേസെടുത്തത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നും ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നുമാണ് പാസ്റ്റര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. പാസ്റ്ററില്‍ നിന്ന് മതഗ്രന്ഥങ്ങളും ലഘുലേഖകളും മറ്റും പോലീസ് പിടിച്ചെടുത്തു.
|
ALSO READ: പമ്പയാറില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി



