24
Sep 2025
Tue
24 Sep 2025 Tue
Malayali student dies after slipping and falling from third floor of apartment in Bengaluru

ബംഗളൂരു: അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയു അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വൈറ്റ്ഹൗസില്‍ എ രാജേഷിന്റെ മകള്‍ അന്‍വിത (18) ആണ് വീണുമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സര്‍വകലാശാലയില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അന്‍വിത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ വൈദേഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയ കുട്ടിയായിരുന്നു അൻവിത. ഫ്രഞ്ച് ഭാഷ പഠിച്ച് വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു. യു.എസിൽ ഐ.ടി കമ്പനിയിൽ ജോലിയായിരുന്ന രാജേഷ് മകളുടെ പഠനാർത്ഥമാണ് ബാംഗ്ലൂരിലേക്ക് മാറിയത്.

സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പില്‍. വിനിയാണ് അമ്മ. അര്‍ജുന്‍ ഏക സഹോദരനാണ്.

പാനൂരിലെ ഡ്രസ് ലാൻ്റ് ഉടമ പരേതനായ കെ.അച്ചുതൻ്റെയും, ദേശീയ അധ്യാപക അവാർഡ് നേടിയ ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂൾ റിട്ട. അധ്യാപകൻ ആർ വിജയൻ്റെയും പൗത്രിയാണ്.

Malayali student dies after slipping and falling from third floor of apartment in Bengaluru